ആശുപത്രി സ്വായത്തമായ അണുബാധ
  
Translated

നാമം: ഒരു ആശുപത്രിയിലോ മറ്റ് ആരോഗ്യ സംരക്ഷകേന്ദ്രത്തിലോ നിന്ന് നേടിയ ഒരു അണുബാധ.

 

ഹൃദയാഘാതം, ക്യാന്‍സര്‍ തുടങ്ങിയ അസാംക്രമികമായ രോഗത്താല്‍ നിങ്ങള്‍ ഒരു ആശുപത്രിയില്‍ വരികയും, കുറഞ്ഞത് 2 ദിവസമെങ്കിലും  ആശുപത്രിയില്‍  കഴിയുമ്പോള്‍ ന്യുമോണിയ പോലുള്ള ഒരു അണുബാധ നിങ്ങളെ ബാധിക്കുകയാണെങ്കില്‍ അത് ഒരു ആശുപത്രി സ്വായത്തമായ അണുബാധയാണെന്ന്ഡോക്ടറുമാര്‍ക്ക് അനുമാനിക്കാം.

 

ആശുപത്രി സ്വായത്തമായ  അണുബാധകള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകളിലെ ആന്റിബയോട്ടിക് പ്രതിരോധശേഷി നിരക്ക് വളരെ ഉയര്‍ന്നതാണ്. തല്‍ഫലമായി,  ആശുപത്രി സ്വായത്തമായ അണുബാധയുള്ള രോഗികളില്‍ സങ്കീര്‍ണ്ണതകളും മരണനിരക്കും കൂടുതലാണ്. 

 

 

 

സമാനപദം

 

നോസോകോമിയല്‍ അണുബാധ 

നാമം: ആശുപത്രി സ്വായത്തമായ  അണുബാധയ്ക്കുള്ള മറ്റൊരു പദം.പഠനപോയിന്റുകള്‍ 

Learning point

ആശുപത്രി സ്വായത്തമായ  ഒരു അണുബാധ എങ്ങനെ ഒഴിവാക്കാം?

 

നമ്മള്‍ ഒരു പതിവ് നടപടി ക്രമത്തിനുപോലും ആശുപത്രികളില്‍ താമസിക്കുമ്പോള്‍, നമ്മള്‍ നമ്മളെത്തന്നെ ആശുപത്രി സ്വായത്തമായ  ആന്റിമൈക്രോബയല്‍ പ്രതിരോധശേഷിയുള്ള ബാക്ടീരിയ അണുബാധ വരാന്‍ അവസരം ഒരുക്കുകയാണ്.


 
ആശുപത്രികളില്‍ ആന്റിബയോട്ടിക്കുകള്‍ പതിവായി ഉപയോഗിക്കുന്നതിനാല്‍ ബാക്ടീരിയകളുടെ തരവും ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷിയും ആശുപത്രിക്കുപുറത്തുള്ള ബാക്ടീരിയകളേക്കാള്‍ വ്യത്യസ്തമാണ്. 

 

യു.എസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ(സിഡിസി) ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2011-ല്‍ യു.എസ് ആശുപത്രികളില്‍ പ്രവേശിച്ച ശേഷം 650000 ആളുകള്‍ ആശുപത്രി സ്വായത്തമായ  അണുബാധയ്ക്ക് അടിമപ്പെടുകയും 75000 പേര്‍ മരിക്കുകയും ചെയ്തു. വിഭവങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുന്ന വികസ്വര രാജ്യങ്ങളില്‍  ആശുപത്രി സ്വായത്തമായ അണുബാധകള്‍ കൂടുതലാണ്. 

 

 ആശുപത്രി സ്വായത്തമായ  അണുബാധ ഒഴിവാക്കാന്‍, രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള ഇൗ ശുപാര്‍ശകളെക്കുറിച്ച്  നമ്മളും അറിഞ്ഞിരിക്കണം. 

 

1. ആശുപത്രി സ്വായത്തമായ  അണുബാധകള്‍ക്ക് അപകടസാധ്യതയുന്ന് മനസ്സിലാക്കുക.

ആശുപത്രികളില്‍ താമസിക്കുന്നതുമൂലം ആശുപത്രി സ്വായത്തമായ  അണുബാധ ഉകാനുള്ള സാധ്യത ഉക്കുന്നു എന്ന് പലര്‍ക്കും അറിയില്ല. യു.എസ്.എ പോലെയുള്ള ചില രാജ്യങ്ങളില്‍, ഹോസ്പിറ്റലില്‍ താമസിക്കുന്നതില്‍ നിന്ന് ഉകുന്ന അപകടസാധ്യതകളെക്കുറിച്ച് ആശുപത്രിയുടെ അണുബാധ സ്കോര്‍ വെബ്സൈറ്റുകളില്‍ പരിശോധിക്കാന്‍ കഴിയും. 

 

2. ആശുപത്രി അഡ്മിഷനു മുമ്പോ ശസ്ത്രക്രിയയ്ക്കു മുമ്പോ കുളിക്കുക.

പ്രതേ്യക സോപ്പ് ഉപയോഗിച്ച് കുളിക്കുക, ആന്റിസെപ്റ്റിക് വൈപ്പുകള്‍ ഉപയോഗിക്കുക എന്നീ മുന്‍കരുതലുകള്‍ എടുക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക. 

 

3. കൈ ശുചിത്വം പാലിക്കുക,അതോടൊപ്പം കൈകള്‍ വൃത്തിയായി കഴുകുവാന്‍ മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കുക.


ഇത് ചിലപ്പോള്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമായേക്കാം. ആരോടെങ്കിലും കൈകഴുകാന്‍ ആവശ്യപ്പെടുന്നത് അപമാനകരമോ അസഹ്യമോ പരുഷമോ ആയി അവര്‍ക്ക് തോന്നിയേക്കാം. പ്രതേ്യകിച്ചും നിങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരോട്  രോഗിയായ നിങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍. എന്നിരുന്നാലും ആശുപത്രി സ്വായത്തമായ അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം മികച്ച കൈ ശുചിത്വവും, കൈകഴുകലുമാണ്. പല ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും കൈ കഴുകുന്നതിനെക്കുറിച്ച് വളരെ ബോധവാാരാണ്. കൈ കഴുകാന്‍ അവരെ ഒാര്‍മ്മിപ്പിക്കാന്‍ പോലും നിങ്ങളോട് ആവശ്യപ്പെട്ടെന്നുവരാം. 


നിങ്ങളുടെ ബന്ധുക്കളും ആരോഗ്യസംരക്ഷണ പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും കൈകഴുകണം 


(1)    നിങ്ങളെ തൊടുന്നതിനുമുമ്പ് 
(2)    ഏതെങ്കിലും ആരോഗ്യ നടപടിക്രമത്തിനുമുമ്പ്
(3)    ശരീരത്തിലെ ഏതെങ്കിലും ദ്രാവകം സ്പര്‍ശിച്ചതിന് ശേഷം
(4)    നിങ്ങളെ തൊട്ട ശേഷം
(5)    നിങ്ങളുടെ ചുറ്റുപാടുകളില്‍ സ്പര്‍ശിച്ച ശേഷം. 
ശുചിത്വം പാലിക്കേ സന്ദര്‍ഭങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെ കൈകഴുകുവാന്‍ ഒാര്‍മ്മിപ്പിക്കുന്നതിന് തെറ്റില്ല.

 

4.എല്ലാം വൃത്തിയായി സൂക്ഷിക്കുക


5.എെവികളും കത്തീറ്ററുകളും എല്ലായ്പ്പോഴും ആവശ്യമു)ോ എന്ന് അനേ്വഷിക്കുക. കേന്ദ്രലൈനുകള്‍, മൂത്ര കത്തീറ്ററുകള്‍ അല്ലെങ്കില്‍ മറ്റ് ട്യൂബുകള്‍ നീക്കം ചെയ്യാന്‍ കഴിയുമോ എന്ന് ആശുപത്രിയിലായിരിക്കുമ്പോള്‍ എല്ലാ  ദിവസവും ചോദിക്കുക. അവ എത്രനേരം അവശേഷിക്കുന്നുവോ അത്രയും അണുബാധ സാധ്യത കൂടുതലാണ്. 

 

6.ആന്റിബയോട്ടിക്കുകളെക്കുറിച്ച് ചോദിക്കുക. ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിച്ചിട്ടു)ോ, അവ നിങ്ങള്‍ക്ക് ആവശ്യമു)ോ എന്ന് ചോദിച്ച് മനസ്സിലാക്കുക.  ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവും ആശുപത്രി സ്വായത്തമായ അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

 

7.വയറിളക്കത്തിനുള്ള സാധ്യത ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് അയഞ്ഞ മലാവശിഷ്ടങ്ങളു(null)െങ്കില്‍, ദയവായി ഡോക്ടര്‍മാരെ അറിയിക്കുക. അത് ആശുപത്രി സ്വായത്തമായ അണുബാധയുടെ ലക്ഷണമാകാം. 

 

8.താല്‍ക്കാലികമായി മാത്രമാണെങ്കിലും പുകവലിയും മദ്യപാനവും നിര്‍ത്തുക. ഏതു വിധേനയും ആശുപത്രിയില്‍ പുകവലിക്കാനോ, മദ്യപിക്കാനോ നിങ്ങളെ അനുവദിക്കില്ല, കഴിയുന്നതും നേരത്തേ നിര്‍ത്തുന്നത് അണുബാധയുടെ സാധ്യത കുറയ്ക്കും. 


ആശുപത്രിയിലോ, ആരോഗ്യസംരക്ഷണകേന്ദ്രത്തിലോ ചികിത്സയ്ക്ക് പോകുമ്പോള്‍ ഇൗ ടിപ്പുകള്‍ അണുബാധ ഉ(null)ാകാനുള്ള സാധ്യത കുറയ്ക്കാന്‍ നിങ്ങളെ സഹായിച്ചേക്കാം. 

 

References

1 WHO. (2016). Guidelines on core components of infection prevention and control programmes at the ... national and acute health care facility level. ISBN 978-92-4-154992-9

2 Consumer Reports. (2016). 15 Tips for Preventing Infections in the Hospital. Retrieved from https://www.consumerreports.org/hospital-acquired-infections/15-tips-for-preventing-infections-in-the-hospital/

3 Mitchell, E. (2015, May 13). 5 Things You Can Do To Avoid A Hospital-Acquired Infection. Retrieved from http://blog.eoscu.com/blog/5-things-you-can-do-to-avoid-a-hospital-acquired-infection

4 WHO. (2013, May 03). About SAVE LIVES: Clean Your Hands. Retrieved from http://www.who.int/gpsc/5may/background/5moments/en/

Related words.
Word of the month
New word